കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ വ്യവസായികളെ സ്വാഗതം ചെയ്യാന്‍ ചൈന

  • By Staff
Google Oneindia Malayalam News

ബീജിംഗ്: സ്വകാര്യ വ്യവസായികളെ സ്വാഗതം ചെയ്യാന്‍ ചൈന തയ്യാറാവണമെന്ന് പ്രസിഡണ്ട് ജിയാങ് സെമിന്‍.

ചൈനീസ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ 16ാത് ദേശീയ കോണ്‍ഗ്രസില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വ്യവസായം നടത്തുന്ന മുതലാളിമാര്‍ക്കും ചൈനീസ് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനും ഈ കോണ്‍ഗ്രസ് തീരുമാനിയ്ക്കും.

കാലത്തിനൊത്ത് ചൈനയും മാറണമെന്നായിരുന്നു ജിയാങ് സെമിന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ 81 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് വലിയ വഴിത്തിരിവാണ്. ചൈന മുന്നോട്ട് പോകണമോ അതോ തകരണമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. പക്ഷേ ചൈനയുടെ വികസനത്തിന് പാര്‍ട്ടി തന്നെയായിരയ്ക്കണം വഴികാട്ടി. വകസനത്തിന്റെ അച്ചുതണ്ട് പാര്‍ട്ടി തന്നെയായിരിയ്ക്കണം. പാര്‍ട്ടിയുടെ നേതൃത്ത്വത്തിന് എന്നും പ്രാധാന്യമുണ്ടായിരിയ്ക്കും. ഈ നേതൃത്ത്വമായിരിയ്ക്കണം ചൈനയുടെ വികസനത്തിന്റ വഴികാട്ടി. 68 പേജുളള പ്രസംഗത്തില്‍ ജിയാങ് അഭിപ്രായപ്പെട്ടു.

പുതിയ നേതാവിനെ തീരുമാനിയ്ക്കാന്‍ കൂടിയാണ് പാര്‍ട്ടിയുടെ പതിനാറാമത് കോണ്‍ഗ്രസ് ചേരുന്നത്. ഒപ്പം മുതലാളിമാര്‍ക്ക് പാര്‍ട്ടിയില്‍ ചേരാന്‍ അനുമതി നല്‍കുന്ന ഭേദഗതിയോടെ പാര്‍ട്ടി ഭരണഘടന അംഗികരിയ്ക്കുന്നതും കോണ്‍ഗ്രസില്‍ നടക്കും. നവംബര്‍ 14 നായിരിയ്ക്കും ഇത്.

ചൈനയിലെ ഉപ രാഷ്ട്രപതി ഹു ജിന്‍ടാവൊ ആയിരിയ്ക്കും പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി. 59 കാരനാണ് ഇദ്ദേഹം. മാവൊസെ തൂങിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുന്ന നാലാമത്തെ ആളാണ് ഇദ്ദേഹം. മൂന്നാമനായിരുന്നു 76 കാരനായ ജിയാങ് സെമിന്‍. സെമിന്റെ കാലത്താണ് ചൈന തനി കമ്മ്യൂണിസ്റ് പാതവിട്ട് മുതലാളിത്ത പാതയിലേയ്ക്ക് ചലിച്ച് തുടങ്ങിയത്.

ഡെങ് സിയാവൊ പിങ്ങായിരുന്നു മാവൊയ്ക്ക് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X