ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിരക്കിളവ്
ചെന്നൈ: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ ഫ്ലൈറ്റ് നവംബര്‍14, 26 തീയതികളില്‍ ബാംഗ്ലൂര്‍ വഴിയായിരിക്കും പോവുക. ഈ രണ്ടു ദിവസങ്ങളിലും ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1225 രൂപയെന്ന സ്പെഷല്‍ പാക്കേജും ഇന്ത്യന്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബര്‍ 14ന് 12.30ന് ഇവിടെ നിന്നും പുറപ്പെടുന്ന വിമാനം കൊളംബോ സമയം രണ്ട് ഇരുപതിന് അവിടെയെത്തും. മൂന്ന് നാല്‍പ്പത്തഞ്ചിന് കൊളംബോയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം നാലു മുപ്പത്തഞ്ചിന് ബാംഗ്ലൂരെത്തും.ബാംഗ്ലൂരില്‍ നിന്നും വൈകീട്ട്അഞ്ചരക്കു പുറപ്പെടുന്ന വിമാനം ആറ് പത്തിന് ചെന്നൈയിലെത്തും.
26നു ഉച്ചക്ക് 12.30ന് പുറപ്പെടുന്ന വിമാനം ഒന്നേകാലിനു ബാംഗ്ലൂരെത്തും. ബാംഗ്ലൂരില്‍ നിന്നും രണ്ടേകാലിനു പുറപ്പെടുന്ന വിമാനം നാലു പതിനഞ്ചിന് (കൊളംബോ സമയം) കൊളംബോയിലെത്തും. അഞ്ചുമണിക്ക് തിരിച്ചുപോന്ന് മദ്രാസില്‍ ആറുമണിക്ക് മദ്രാസില്‍ തിരിച്ചെത്തും.












Click it and Unblock the Notifications