കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സൈന്യവിമുക്തമാക്കില്ലെന്ന് പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ഹേഗ്: ജമ്മു-കശ്മീര്‍ സൈന്യവിമുക്തമാക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അവിടുത്തെ കാര്യങ്ങളെക്കുറിച്ച് പുറത്തുള്ളവര്‍ തീരുമാനങ്ങളെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ-യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹേഗിലെത്തിയ അദ്ദേഹം ഒരു വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുവാന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി തങ്ങളെ അറിയിച്ചാല്‍ മാത്രമെ ഇക്കാര്യത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയുള്ളൂ.

കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദം വളര്‍ത്തരുതെന്ന ഉത്തരവാദിത്വത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ വിദേശനാണ്യശേഖരത്തെ കുറിച്ച് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച അദ്ദേഹം ഗലീലിയോ സാററലൈറ്റ് നാവിഗേഷന്‍ പ്രൊജക്ടില്‍ ഇന്ത്യ എത്രത്തോളം മുതല്‍മുടക്കുന്നുണ്ടെന്നും വ്യക്തമാക്കിയില്ല.

യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റില്‍ ഇന്ത്യക്ക് കൂടുതല്‍ വിപണനസാധ്യത കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X