വൈകൊ സുപ്രീം കോടതിയെ സമീപിയ്ക്കും
ചെന്നൈ: എം. ഡി. എം. കെ നേതാവ് വൈ കോപാലസ്വാമിയുടെ മോചനത്തിനായി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചേയ്ക്കും.
ജയലളിതാ സര്‍ക്കാര്‍ പോട്ട അനുസരിച്ച് അറസ്റ് ചെയ്ത വൈകൊ നൂറു ദിവസമായി ജയിലില്‍ കഴിയുകയാണ്. മോചനത്തിനായി സുപ്രീം കോടതിയെ സമീപിയ്ക്കാന്‍ വൈകൊ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.
ഇതുവരെ ജാമ്യാപേക്ഷ കൊടുക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. അതാണ് ഇതുവരെ പാര്‍ട്ടി കോടതിയെ സമീപിക്കാത്തത്.
എം. ഡി. എം. കെ ചെയര്‍മാന്‍ എല്‍ ഗണേശനാണ് വൈകൊയെ കണ്ടതിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
ഡി.എം. കെ.യുമായി ലയിക്കുന്നതിനേക്കുറിച്ച് ഗണേശന്‍ പ്രതികരിച്ചില്ല.












Click it and Unblock the Notifications