അരുണ്‍ ഷൂരിക്ക് വാണിജ്യ വകുപ്പിന്റെ ചുമതല
ദില്ലി: ഓഹരി വിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരിക്ക് വാണിജ്യ വകുപ്പിന്റെ അധിക ചുമതല നല്‍കി. പാര്‍ലമെന്റില്‍ വാണിജ്യ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അരുണ്‍ ഷൂരിയായിരിക്കും.
വാണിജ്യ മന്ത്രിയായിരുന്ന മുരശൊലി മാരന്‍ കഴിഞ്ഞ 10 ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. നവംബര്‍ 13ന് ജനീവയില്‍ നടക്കുന്ന ലോകവ്യാപാര സംഘടനയുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി അരുണ്‍ ഷൂരി പങ്കെടുക്കും.
അതേ സമയം ഡി എം കെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനും എ ഐ ഡി എം കെയെ മന്ത്രിസഭയിലുള്‍പ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. മറ്റൊരു ഡി എം കെ മന്ത്രിയ്ക്ക് വാണിജ്യ വകുപ്പിന്റെ ചുമതല നല്‍കണമെന്ന് ഡി എം കെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ ഡി എ നേതൃത്വം അതിന് വിസമ്മതിക്കുകയായിരുന്നു.
മാരനു പിന്നാലെ മറ്റ് ഡി എം കെ മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കുേമെന്നാണ് സൂചന. ജെയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കരുണാനിധിയുടെ പേരുമുണ്ടെന്നതും ഡി എം കെയെ എന്‍ ഡി എയില്‍ നിന്ന് പുറത്താക്കാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications