Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി: പ്രക്ഷോഭം ശക്തമാവുന്നു

കോഴിക്കോട്: കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ നവംബര്‍ ഒമ്പത് ചൊവ്വാഴ്ച സിപിഎമ്മും സിപിഐയും പ്രഖ്യാപിക്കുന്നതോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനെ ചൊല്ലിയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായി സര്‍ക്കാരിനെതിരെ തിരിയും.

കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താന്‍ പോവുന്ന പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചൊവ്വാഴ്ച സമാപിക്കുന്ന സിപിഎം സംസ്ഥാന സമിതിയും സിപിഐ എക്സിക്യൂട്ടീവ് സമിതിയും തീരുമാനിക്കും. എല്‍ഡിഎഫ് സമരം പ്രത്യക്ഷമായി ഏറ്റെടുക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തലവേദനയുടെ നാളുകളാവും ഇനി.

ഡിവൈഎഫ്ഐയും സ്ത്രീസംഘടനകളും കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ പ്രക്ഷോഭം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറായാലും തങ്ങള്‍ക്കെതിരാവുന്ന ജനവികാരം യുഡിഎഫിനും സര്‍ക്കാരിനും തിരിച്ചടിയാവും.

പ്രശ്നത്തില്‍ സിപിഎം പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നത് വൈകിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സാധാരണഗതിയില്‍ ഇത്തരമൊരു പ്രശ്നമുണ്ടായാല്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പ്രക്ഷോഭവും പ്രതിഷേധവും വളരെ വ്യാപകമായിരിക്കും. നേതാക്കള്‍ ഇടക്കിടെ പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ അത്തരമൊരു പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന് എല്‍ഡിഎഫ് കാലതാമസം വരുത്തി.

കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് ഈ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നത്. ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ആശ്വാസമാവുന്നതും.

ഐസ്ക്രീം പാര്‍ലര്‍ കേസ് വീണ്ടും അന്വേഷണ വിധേയമാക്കിയാല്‍ കേസൊതുക്കി തീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ജനമധ്യത്തില്‍ വരുമെന്ന ഭയമാണ് എല്‍ഡിഎഫിനെ ഇത്തരമൊരു അയഞ്ഞ സമീപനത്തിന് പ്രേരിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. പിണറായി വിജയന്‍ പക്ഷമാണ് കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ചതെന്ന ആരോപണം നിലവിലിരിക്കെ സിപിഎമ്മില്‍ ഈ പ്രശ്നം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പ്രക്ഷോഭമുണ്ടായാലും അത് വൈകാതെ കെട്ടടങ്ങിയാല്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ലീഗ്. മറ്റ് വഴികളിലേക്ക് പ്രശ്നം വഴിതിരിച്ചുവിട്ട് തങ്ങളുടെ മുഖം രക്ഷിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. പ്രശ്നത്തെ മതവത്കരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമം ഇതിന്റെ ഭാഗമാണ്.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ വികാരം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി ഏത് നിലപാടിലൂടെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+