സര്‍ക്കാര്‍ വിവാഹ രജിസ്ട്രാര്‍മാരെ നിയമിയ്ക്കണം
കൊച്ചി: വിവാഹ രജിസ്ട്രാര്‍ മാരെ നിയമിയ്ക്കണമെന്ന് ഹൈ കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരാണ് വിവാഹ രജിസ്ട്രാര്‍ മാരെ നിയമിയ്ക്കേണ്ടത്. രജിസ്ട്രാറെ നിയമിയ്ക്കാനുള്ള നടപടി സ്വീകരിയ്ക്കാനായി നാലാഴ്ചത്തെ അവധി സര്‍ക്കാരിന് കോടതി നല്‍കിയിട്ടുണ്ട്.
ക്രിസ്തീയ വിവാഹ നിയമം അനുസരിച്ച് സര്‍ക്കാര്‍ വിവാഹ രജിസ്ട്രാര്‍മാരെ നിയമിയ്ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് രജിസ്ട്രാര്‍മാരെ നിയമിയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കൊച്ചിയിലെ ജിബു എടത്തുക്കാരന്റെ ഹര്‍ജിയില്‍ ജഡ്ജിമാരായ ജെ എല്‍ ഗുപ്ത, സിറിയക്ക് ജോസഫ് എന്നീവരാണ് ഈ വിധി പുറപ്പെടുവിച്ചത്.
രജിസ്ട്രാര്‍മാരെ നിയമിയ്ക്കാനുളള നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ വക്കീല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഇതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കാന്‍ സര്‍ക്കാരിന് കോടതി നാലാഴ്ചത്തെ അവധി നല്‍കി.












Click it and Unblock the Notifications