മാസപ്പടി വാങ്ങിയതിന് തെളിവില്ലെന്ന് എസ്പി
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്ന് ഒമ്പത് രാഷ്ട്രീയ നേതാക്കള്‍ മാസപ്പടി വാങ്ങിയെന്ന തന്റെ റിപ്പോര്‍ട്ടിന് തെളിവൊന്നുമില്ലെന്ന് വിജിലന്‍ എസ് പി നിതിന്‍ അഗര്‍വാള്‍.
കല്ലുവാതുക്കല്‍, പള്ളിക്കല്‍ മദ്യദുരന്തക്കേസുകളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് നിതിന്‍ അഗര്‍വാള്‍ ഇങ്ങനെ പറഞ്ഞത്. അഡ്വ. ജി. ജനാര്‍ദന കുറുപ്പിന്റെ ക്രോസ് വിസ്താര വേളയിലാണ് നിതിന്‍ അഗര്‍വാള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന് തെളിവില്ലെന്ന് വെളിപ്പെടുത്തിയത്.
എസ് പിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസ് നിലനില്‍ക്കത്തക്കതല്ലെന്ന് അഡ്വ. ജനാര്‍ദന കുറുപ്പ് ചൂണ്ടിക്കാട്ടി.
പരസ്പര വിരുദ്ധമായ ചില പരാമര്‍ശങ്ങളും നിതിന്‍ അഗര്‍വാള്‍ കമ്മിഷന് മുമ്പാകെ നിരത്തി. തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന രണ്ട് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നീക്കിയിരുന്നുവെന്ന് നേരത്തെ നിതിന്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴി ഇക്കുറി നിതിന്‍ നിഷേധിച്ചു. മൊഴി മലയാളത്തിലായതിനാല്‍ വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്ന് നിതിന്‍ പറഞ്ഞപ്പോള്‍ മലയാളം വായിക്കാനറിയില്ലേ എന്ന് കമ്മിഷന്‍ ചോദിച്ചു. എഴുതിയ മലയാളം വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നിതിന്റെ വിശദീകരണം.












Click it and Unblock the Notifications