എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നില്ല
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്ന നടപടി നിറുത്തിവച്ചു. ഇതുമൂലം ഗള്‍ഫ് ഉള്‍പ്പെടെ വിവിധസ്ഥലങ്ങളിലേക്ക് വിസ ലഭിച്ച 5000ളം പേര്‍ ബുദ്ധിമുട്ടിലായി.
കൊച്ചി, തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ ഓഫീസില്‍ നിന്നാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയിരുന്നത്. കൊച്ചിയിലെ ഓഫീസില്‍ കഴിഞ്ഞ മാസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് കൊച്ചി,തിരുവനന്തപുരം ഓഫീസുകളില്‍ ക്ലിയറന്‍സ് നല്‍കുന്നത് നിറുത്തിവച്ചത്.
30 വയസിനു താഴെയുള്ള യുവതികളെ വീട്ടുജോലിക്കയക്കുവാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. എന്നാല്‍ കൊച്ചിയിലെ ഓഫീസുകളില്‍ നിന്ന് ചില റിക്രൂട്ടിങ്ങ് ഏജന്റുമാര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സംഘടിപ്പിച്ച് 30 വയസിനു താഴെയുള്ള യുവതികളെയും ഗള്‍ഫിലേക്കു ജോലിക്കയച്ചിരുന്നു. മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സി ബി ഐ റെയ്ഡുണ്ടായത്. റെയ്ഡില്‍ ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ഓഫീസിലും അടുത്തുതന്നെ റെയ്ഡുണ്ടാകുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയും ക്ലിയറന്‍സ് ജോലികള്‍ നിറുത്തിവയ്ക്കുകയായിരുന്നു.പ്രവര്‍ത്തനം ശരിയായി നടക്കുന്നുണ്ടെന്നു കാണിക്കാന്‍ പേരിനു മാത്രം നാലോ അഞ്ചോ അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്.
കേരളത്തിലെ ഓഫീസുകളില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതു നിറുത്തിവച്ചത് ചില റിക്രൂട്ടിങ്ങ് ഏജന്റുമാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഇവര്‍ മുംബൈയിലെ ഓഫീസില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങികൊടുക്കുന്നതിന് അപേക്ഷകരുടെ കയ്യില്‍ നിന്നും ഇവര്‍ ഈടാക്കുന്നത് 4000-5000 രൂപയോളം വാങ്ങിയാണ്.












Click it and Unblock the Notifications