കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വിവര സാങ്കേതിക വ്യവസായത്തിന് യോജ്യം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വിവര സാങ്കേതിക വ്യവസായത്തിനുള്ള സാദ്ധ്യതകള്‍ കേരളം പൂര്‍ണ്ണമായി ഉപയോഗിയ്ക്കണമെന്ന് വിദഗ്ദന്‍. സെന്റര്‍ ഫോര്‍ ഇലക്ട്രോണിക്ക് ഡിസൈന്‍ ആന്റ് ടെക്നോളജിയുടെ ഡയറക്ടര്‍ ജനരല്‍ ഡാ. വി കെ ധര്‍മാധികാരിയാണ് ഇത നിര്‍ദ്ദേശിച്ചത്.

സര്‍ക്കാര്‍ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. വാര്‍ത്താ വിനിമയ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ കേരളസര്‍ക്കാര്‍ സഹായിയ്ക്കുകയാണ് വേണ്ടത്. കേരളത്തിലെ വിവര സാങ്കേതിക മേഖല വളര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് ചെയ്യുന്നത്.

നിയമ നടത്തിപ്പും ഇലക്ട്രോണിക്ക് ഭരണവും അനായാസമാക്കാനുള്ള ഗവേഷണങ്ങളിലാണ് തന്റെ സ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടത്. തെക്കേ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഈ സ്ഥാപനമുള്ളത്.

കേരളം വിവര സാങ്കേതിക വ്യവസായത്തിന് അനുയോജ്യമായ സ്ഥലമാണെന്നും .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X