Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഈറയില്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവാനിടയില്ല. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാല്‍ അത് പൂര്‍ത്തിയായതിന് ശേഷമേ നടപടിക്ക് സാധ്യതയുള്ളൂ. അഡീഷണല്‍ ഡിജിപി നവംബര്‍ എട്ട് തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചത്.

ആക്രമണം നടക്കുമ്പോള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിന് മുന്നില്‍ മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാരുണ്ടായിരുന്നുവെന്നും ഇവരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സ്ഥലത്ത് ഒരു സിഐയും പൊലീസ് സംഘവും ഉണ്ടായിരുന്നു. ഇവരും മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

സമീപത്തുണ്ടായിരുന്ന പൊലീസുകാരനോട് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പത്രപ്രവര്‍ത്തകരെ രക്ഷിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞതായുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപയുടെ മൊഴി ശരിവച്ചിട്ടുണ്ട്. പൊലീസുകാരന്‍ അന്വേഷണഉദ്യോഗസ്ഥന് മുന്നില്‍ അത് നിഷേധിച്ചിരുന്നു.

ബുധനാഴ്ച മാധ്യമപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുമായി ഡിജിപി ചര്‍ച്ച നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+