കരുണാകരന്‍-നായനാര്‍ രഹസ്യ ചര്‍ച്ച
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും സി പി എം നേതാവ് ഇ. കെ. നായനാരും നവംബര്‍ ഒമ്പത് ശനിയാഴ്ച രഹസ്യ ചര്‍ച്ച നടത്തി.
കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു ചര്‍ച്ച. വാതിലടച്ച് ഇരുവരും മാത്രമായി അര മണിക്കൂറോളം ചര്‍ച്ച നടത്തുകയായിരുന്നു.
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാറിനോടൊപ്പമാണ് നായനാര്‍ കരുണാകരന്റെ വീട്ടിലെത്തിയത്. കരുണാകരനെ ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനാക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ കാണാനെത്തിയതെന്നാണ് നായനാര്‍ പറഞ്ഞത്.
ചര്‍ച്ചയ്ക്ക് ശേഷം എന്തിനെ കുറിച്ചാണ് തങ്ങള്‍ സംസാരിച്ചതെന്ന് വെളിപ്പെടുത്താനാവില്ലെന്ന് നായനാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അതേ സമയം തന്നെ മാനസികമായി വിഷമിപ്പിക്കുന്ന സംഭവങ്ങളുണ്ടായപ്പോള്‍ മുമ്പും നായനാര്‍ സമാശ്വസിപ്പിക്കാനെത്തിയിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications