ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍
തിരുവനന്തപുരം: പോസ്റ് ആവശ്യമില്ലാത്ത സാധാരണ വൈദ്യുതി കണക്ഷന്‍ അപേക്ഷ ിച്ച് ഒരു മാസത്തിനകം നല്‍കും. ഉപയോക്താക്കളില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് കണക്ഷനായി വാങ്ങുന്ന സെക്യൂരിര്റ്റി നിക്ഷേപത്തിന് ഇനി മുതല്‍ ആറ് ശതമാനം പലിശ ലഭിക്കും.
വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ വൈദ്യുതി വിതരണ കോഡിന്റെ കരടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ഡിസംബര്‍ 31ന് സപ്ലൈ കോഡ് അംഗീകരിക്കുന്നതോടെ ഈ നിര്‍ദേശങ്ങള്‍ നിലവില്‍ വരുമെന്ന്് കമ്മിഷന്‍ ചെയര്‍മാന്‍ എ. കെ. ജി. പിള്ള അറിയിച്ചു.
സെക്യൂരിറ്റി നിക്ഷേപത്തിനുള്ള പലിശ കണക്കാക്കി വൈദ്യുതി ബില്ലില്‍ ഇളവ് ചെയ്ത് നല്‍കും. ഒവൈഇസി സമ്പ്രദായം ഇല്ലാതാക്കാനും നിര്‍ദേശമുണ്ട്.
പോസ്റും ലൈന്‍ കമ്പിയും സ്വയം വാങ്ങി ലൈന്‍ വലിപ്പിച്ച് കണക്ഷന്‍ എടുക്കാന്‍ ഉപയോക്താവിന് ഇനി മുതല്‍ അവകാശമുണ്ടാവും. ഇതിന് വൈദ്യുതി ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. സാധനങ്ങളുടെ ഗുണനിലവാരവും ബോര്‍ഡ് ഉറപ്പുവരുത്തും.












Click it and Unblock the Notifications