കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ്: തീരുമാനിക്കേണ്ടത് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോള്‍-ഗ്യാസ് സ്റേഷനുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പത്മജ വ്യക്തമാക്കി.

റിലയന്‍സ് പ്രതിനിധികള്‍ ഈ ആശയവുമായി മുന്നോട്ടുവരികയായിരുന്നു. താത്പര്യജനകമായ ആശയങ്ങളുമായി മുന്നോട്ടു വരുന്നവരുമായി ചര്‍ച്ച നടത്താനുള്ള അധികാരം കോര്‍പ്പറേഷന്‍ ചെയര്‍മാനുണ്ട്. റിലയന്‍സിന്റെ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. രണ്ടാം വട്ട ചര്‍ച്ചയില്‍ വിനോദസഞ്ചാര മന്ത്രിയും പങ്കെടുക്കുന്നുണ്ട്.

കെ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗ്യാസ് സ്റേഷനുകള്‍ സ്ഥാപിക്കാന്‍ മറ്റ് കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ആര്‍ക്കാണ് ടെണ്ടര്‍ നല്‍കേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. കെ ടി ഡിസിയ്ക്ക് 60 ആരാമം മോട്ടലുകളാണുള്ളത്. ഈ ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കാതെ കിടക്കുകയാണ്. റിലയന്‍സിന്റെ നിര്‍ദേശമനുസരിച്ച് ലാഭം പങ്കിടാം. വാടകയിനത്തിലും കോര്‍പ്പറേഷന് അധിക വരുമാനം ലഭിക്കും.

വിനോദ സഞ്ചാര വകുപ്പിന് സമാനമായ ഒരു പദ്ധതിയുണ്ടെങ്കിലും വകുപ്പിന് അവരുടെ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാവുന്നതാണ്. സര്‍ക്കാരാണ് ഈ പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത്- പത്മജ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X