കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി ജാമ്യാപേക്ഷ നല്‍കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ കാത്ത് കവിയുന്ന അബ്ദുള്‍ നാസര്‍ മദ്നി ചെന്നൈ ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജഡ്ജി കനകരാജിന്റെ ബഞ്ചാണ് അപേക്ഷ പരിഗണിയ്ക്കുന്നത്. നവംബര്‍ പത്ത് ബുധനാഴ്ച കേസ് ജഡ്ജി പരിഗണിയ്ക്കും.

പുതിയ സാഹചര്യത്തില്‍ മദനിയുടെ ജാമ്യാപേക്ഷ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കരുതിയാണ് ഈ നീക്കമെന്ന് കരുതുന്നു. തന്റെ കാലിന് വീണ്ടും ശസ്ത്രക്രീയ വേണമെന്നും അതിനായി ജാമ്യം നല്‍കണമെന്നുമാണ് അപേക്ഷ.

കഴിഞ്ഞ ദിവസം മദനിയുടെ മോചനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ജല വിഭവ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടിരുന്നു. എന്നാല്‍ മദനിയ്ക്ക് ജാമ്യം നല്‍കുന്നതിനോട് എതിര്‍നിലപാടാണ് ജയലളിത സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വ്യക്തമാക്കിയിരുന്നു.

നവംബര്‍ എട്ട് തിങ്കളാഴ്ച ഉമ്മന്‍ചാണ്ടിയെ ചെന്ന് കണ്ട മദനിയുടെ ബന്ധുക്കളെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിരപ്പനെ കുടുക്കാനുള്ള പ്രത്യേക ദൗത്യ സേനയുടെ നീക്കത്തില്‍ മദനി സഹകരിച്ചിരുന്നതായി വാര്‍ത്തയുണ്ട്. വീരപ്പന്റെ അടുത്തേയ്ക്ക് അയയ്ക്കാനായി നാല് മുസ്ലിം യുവാക്കളെ നല്‍കിയാല്‍ ജാമ്യം ഉറപ്പാക്കാമെന്ന് നേരത്തം തമിഴ്നാട് സര്‍ക്കാര്‍ മദനിയെ അറിയിച്ചിരുന്നത്രെ. അതനുസരിച്ച് മദനി നാല് മുസ്ലിം യുവാക്കളെ പ്രത്യേക ദൗത്യ സംഘത്തിനടുത്തേയ്ക്ക് വിട്ടിരുന്നു. ദൗത്യ സംഘം ഇവരെ വീരപ്പന്റെ സംഘത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഇവര്‍ വീരപ്പന്റെ സംഘത്തിലെത്തിയെങ്കിലും വീരപ്പന് ഇവരെ സംശയമുണ്ടായിരുന്നതുകൊണ്ട് ദീര്‍ഘനാള്‍ സംഘത്തില്‍ തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്ന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നീട് സര്‍ക്കാര്‍ പുറകോട്ട് പോയി. എങ്കിലും പുത്തന്‍ സാഹചര്യത്തില്‍ ജാമ്യാപേക്ഷ നല്‍കി അതിനായി ശ്രമിയ്ക്കാമെന്നാണ് മദനി കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X