തിരുവനന്തപുരത്ത് മെട്രൊ ബസ് വരും
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രൊ ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.
സ്വീഡന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണിത്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 221 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്. നിലവിലുള്ള സിറ്റി സര്‍വീസ് പൂര്‍ണ്ണമായി മാറ്റി ഏറ്റവും ആധുനികമായ രീതിയില്‍ നടത്താനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞു. അന്തിമ ചര്‍ച്ചകള്‍ ദില്ലിയില്‍ നടക്കുകയാണ്.
സ്വീഡന്‍ സര്‍ക്കാരായിരിയ്ക്കും പദ്ധതിയ്ക്കായി 221 കോടി രൂപ വായ്പ നല്‍കുക. ഇതിനായി പുതിയ 1500 ബസുകള്‍ വാങ്ങും.
തിരുവനന്തപുരം നഗരവും ജില്ലയിലെ പട്ടണങ്ങളും ബന്ധിപ്പിച്ചായിരിയ്ക്കും സര്‍വീസ്. നെടുമങ്ങാട്, നെ യ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെള്ളറട, വെഞ്ഞാറമൂട്, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കു സര്‍വീസുണ്ടാകും.
വികസ്വര രാഷ്ട്രങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനായി സ്വീഡിഷ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള സഹായപദ്ധതിയില്‍നിന്നാണു പണം ലഭിക്കുക. പലിശയില്ലാത്ത ഈ ദീര്‍ഘകാല വായ്പ പത്തു വര്‍ഷത്തിനുശേഷം ഗഡുക്കളായി തിരിച്ചടയ്ക്കണം.
കെ. എസ്. ആര്‍. ടി. സിയുടെ സഹോദര സ്ഥാപനമായാവും ഇതു പ്രവര്‍ത്തിക്കുക. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇതില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്കു ഡപ്യൂട്ടേഷനില്‍ അവസരം നല്‍കും.












Click it and Unblock the Notifications