Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.ജാന്‍സി ജെയിംസ് എംജി യൂണി. വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിലെ പ്രൊഫസറും താരതമ്യ സാഹിത്യ പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. ജാന്‍സി ജയിംസിനെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ചു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറാണ് ഡോ. ജാന്‍സി ജെയിംസ്. നവംബര്‍ 15ന് ജാന്‍സി ജെയിംസ് വൈസ് ചാന്‍സലറായി സ്ഥാനമേല്‍ക്കും.

വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതി സമര്‍പ്പിച്ച മൂന്നംഗ പാനലില്‍ നിന്നാണ് ജാന്‍സി ജെയിംസിനെ തിരഞ്ഞെടുത്തത്. എംജി സര്‍വകലാശാലയുടെ നിലവിലുള്ള വൈസ് ചാന്‍സലര്‍ സിറിയക് തോമസ്, ഗാന്ധിഗ്രാം സര്‍വകലാശാലയിലെ ഡോ. കാര്‍ത്തികേയന്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍.

കേരളത്തില്‍ ആദ്യമായി മലയാളം-ഇംഗ്ലീഷ് സാഹിത്യ താരതമ്യ പഠനകേന്ദ്രം 1992ല്‍ കേരള സര്‍വകലാശാലയില്‍ സ്ഥാപിച്ചതു മുതല്‍ അതിന്റെ ഡയറക്ടറാണ് ജാന്‍സി ജെയിംസ്. മൂന്ന് വര്‍ഷം എറണാകുളം സെന്റ് തെരേസാസ് കോളജിലും രണ്ടു വര്‍ഷം തലശേരി യൂണിവേഴ്സിറ്റി സെന്ററിലും അധ്യാപികയായിരുന്ന ജാന്‍സി 1981 മുതല്‍ കേരള സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷില്‍ പ്രവര്‍ത്തിക്കുകയാണ്.

തകഴിയുടെ കഥകള്‍ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷ് കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി എട്ട് ഗ്രന്ഥങ്ങളും 70 ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. കംപാരറ്റീവ് ലിറ്ററേച്ചര്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+