Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍.ആര്‍.ഐ അക്കൗണ്ട് വിദേശികള്‍ക്കു മാത്രം

തിരുവനന്തപുരം: വിദേശത്തു താമസിക്കുകയല്ലായിരുന്നിട്ടും വിദേശഇന്ത്യാക്കാര്‍ക്കു മാത്രമുള്ള എന്‍ആര്‍എന്‍ആര്‍ ബാങ്ക് അക്കൗണ്ടിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നതിന്റെ പേരില്‍ നഷ്ടപരീഹാരമാവശ്യപ്പെട്ട ഉപഭോക്താവിന് ആനുകൂല്യങ്ങള്‍ ലഭിക്കാനര്‍ഹതയില്ലെന്ന് സംസ്ഥാനഉപഭോക്തൃഫോറം വിധിച്ചു.

മാവേലിക്കര സ്വദേശിയായ എം.സി ജോര്‍ജും ഭാര്യയും മാവേലിക്കര ബാങ്ക് ഓഫ് ബറോഡയില്‍ 88ല്‍ രണ്ട് പോയന്റ് 25 കോടി രൂപയുടെ എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. 92ല്‍ എന്‍.ആര്‍.ഇ അക്കൗണ്ട് കൂടുതല്‍ പലിശ ലഭിക്കുന്ന എന്‍ആര്‍ എന്‍ആര്‍ അക്കൗണ്ടിലേക്കു മാറ്റി. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് വിദേശത്തായിരുന്ന അദ്ദേഹം കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ശേഷമാണ് വിദേശഇന്ത്യാക്കാര്‍ക്കു മാത്രമുള്ള അക്കൗണ്ടിലേക്കു പണം മാറ്റിയത്.

96ല്‍ ഇതു കണ്ടെത്തിയ ബാങ്ക് ജോര്‍ജിന്റെ പണം സാധാരണഅക്കൗണ്ടിലേക്കു മാറ്റി.ഇതേത്തുടര്‍ന്ന് 30 ലക്ഷം രൂപപലിശയായി അധികം ലഭിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട ഉപഭോക്തൃകോടതിയ സമീപിച്ച ജോര്‍ജിനനുകൂലമായി കോടതി വിധിച്ചു.

ഇതിനെതിരെ ബാങ്ക്ഓഫ്ബറോഡ സംസ്ഥാനഉപഭോക്തൃഫോറത്തെ സമീപിക്കുകയായിരുന്നു.

ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ ഒരാള്‍ക്ക് വിദേശഇന്ത്യാക്കാര്‍ക്കു മാത്രമുള്ള അക്കൗണ്ട് തുറക്കാനവകാശമില്ലെന്നും 92 മുതല്‍ 96 വരെ ജോര്‍ജ് അന്യായമായ പലിശയാണ് കൈപ്പറ്റിയിരുന്നതെന്നും വിധിച്ചു.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്ക് അധികൃതരോട് ഉപഭോക്തൃഫോറം പ്രസിഡന്റ് ടി.എം ഹുസൈന്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+