റബര്‍ എസ്റേറ്റുകളില്‍ കൈതക്കൃഷി
പത്തനംതിട്ട: റബറിന് വിലയിടിഞ്ഞപ്പോള്‍ പ്ലാന്റേഷന്‍ കമ്പനികള്‍ കൈതച്ചക്ക കൃഷിയിലേക്ക് തിരിയുന്നു. ആയിരക്കണക്കിന് റബര്‍ തൊഴിലാളികളെ ഇത് പട്ടിണിയിലാഴ്ത്തിയിരിക്കുകയാണ്.
ഹാരിസണ്‍ പ്ലാന്റേഷനാണ് കൈതച്ചക്ക കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന പ്രമുഖ പ്ലാന്റേഷന്‍ കമ്പനി. ളാഹ, കുമ്പഴ എന്നീ വന്‍ എസ്റേറ്റുകളില്‍ ഒരു വര്‍ഷത്തോളമായി റബര്‍ കൃഷി നിര്‍ത്തിയിട്ട്. ഗോയങ്ക ഗ്രൂപ്പിന്റെ കീഴിലുള്ള ഹാരിസണ്‍ ആന്റ് ക്രോസ് ഫീല്‍ഡ് കമ്പനി ഈ എസ്റേറ്റുകളിലെല്ലാം കൈതച്ചക്ക കൃഷി തുടങ്ങിക്കഴിഞ്ഞു.
കൈതച്ചക്ക കൃഷി തുടങ്ങിയതോടെ എസ്റേറ്റിലെ റബര്‍ പ്ലാന്റേഷനെ മാത്രം ആശ്രയിച്ച ജീവിച്ചിരുന്ന തൊഴിലാളിക്കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഒരു മാസത്തെ വാടക കുടിശിക ലഭിക്കാനുള്ള തൊഴിലാളികളുമുണ്ട്. ബോണസ് കൊടുക്കുന്നതും ഘട്ടം ഘട്ടമായാണ്.
കൈതതോട്ടത്തില്‍ 10 മണിക്കൂര്‍ ജോലി ചെയ്താല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 70 രൂപ മാത്രമാണ്. ഇതുകൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ജീവിച്ചുപോവേണ്ട ഗതികേടാണുള്ളത്.
തൊഴിലാളികളുടെ ദുരിതമകറ്റാന്‍ തൊഴിലാളി യൂണിയനുകള്‍ പല നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും തോട്ടം അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറില്ല.












Click it and Unblock the Notifications