ടൂറിസത്തില്‍ ശ്രീലങ്ക കേരളത്തിന് ഭീഷണി?
ബാംഗ്ലൂര്‍: ശ്രീലങ്കയിലെ വിനോദസഞ്ചാരത്തിനുള്ള താരതമ്യേന കുറഞ്ഞ ചെലവ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചേക്കും.
ഇന്ത്യയിലെ വിനോദസഞ്ചാരികളെ കേരളത്തേക്കാള്‍ ശ്രീലങ്കയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ് ശ്രീലങ്കയിലെ വിനോദസഞ്ചാരത്തിന്റെ താരതമ്യേനയുള്ള കുറഞ്ഞ ചെലവ്. നാടന്‍ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേരളത്തോടും ഗോവയും ഒപ്പമെത്തിയിരിക്കുന്നു ശ്രീലങ്കയും.
നാടന്‍ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രീലങ്കയ്ക്ക് കഴിയുമ്പോള്‍ കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് മാന്ദ്യമുണ്ടാവുന്നതിന്റെ സൂചനയുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 100 ശതമാനം വളര്‍ച്ചയാണ് കേരളത്തിലെ വിനോദസഞ്ചാരരംഗത്തുണ്ടായതെങ്കില്‍ ഈ വര്‍ഷം വളര്‍ച്ച 40 മുതല്‍ 60 ശതമാനം വരെ മാത്രമാണ്.
അതേ സമയം വിനോദ സഞ്ചാര സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് കിടുന്ന വരുമാനത്തില്‍ കുറവ് വന്നിട്ടില്ല. എന്നാല്‍ ഭാവിയില്‍ അതുണ്ടാവാമെന്നാണ് സൂചന.
മൂന്ന് രാത്രിയിലെ കോക്സ് ആന്റ് കിംഗ്സിന്റെ ശ്രീലങ്കന്‍ പാക്കേജിന് ഒരാള്‍ക്ക് 12,660 രൂപയാണ് നിരക്ക്. അതേ സമയം കേരളത്തിലാണെങ്കില്‍ ഇത് 10,000 മുതല്‍ 20,000 രൂപ വരെയാവും. കേരളത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള താമസസ്ഥലങ്ങള്‍ വേണമെങ്കില്‍ സിങ്കപ്പൂരിലും മറ്റും വിനോദ സഞ്ചാരം നടത്തുന്നതിനുള്ള ചെലവിനോളം വരും.












Click it and Unblock the Notifications