ഉമാഭാരതി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി
ദില്ലി: ബി.ജെ.പി അംഗത്വം നഷ്ടപ്പെട്ട ഉമാഭാരതി ആര്‍.എസ്.എസ് ജോയന്റ് ജനറല്‍ സെക്രട്ടറി മദന്‍ദാസ് ദേവി, സ്വദേശിജാഗരണ്‍മഞ്ച് നേതാവ് എസ്.ഗുരുമൂര്‍ത്തി എന്നിവരടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി.
ഇതിനിടെ ഉമാഭാരതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍, കാരണം കാണിക്കാനാവശ്യപ്പെട്ട് ബി.ജെ.പി വൈസ് പ്രസിഡന്റ് ബാല്‍ ആപ്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
പാര്‍ട്ടി പ്രസിഡന്റ് അദ്വാനിയെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഉമയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.












Click it and Unblock the Notifications