ഉമാഭാരതിയെ ബിജെപിയില്‍ നിന്ന് പുറത്താക്കി
ദില്ലി: ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായ ഉമ ഭാരതിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് സസ്പന്റ് ചെയ്തു.
പാര്‍ട്ടിയുടെ യോഗത്തില്‍ ജസ്വന്ത് സിഹാണ് ഇത് പറഞ്ഞത്. ഉമ പിന്നീട് യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. പല പാര്‍ട്ടി നേതാക്കള്‍ക്ക് നേരെയും തുറന്ന ആക്രമണങ്ങള്‍ നടത്തുന്ന ഉമയെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്യണമെന്ന് വിവിധ നേതാക്കള്‍ നേതൃത്ത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയിലെ ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ട്ടിയിലെ പ്രാധമിക അംഗത്ത്വവും റദ്ദാക്കിയിട്ടുണ്ട്.
അദ്വാനി പാര്‍ട്ടി അദ്ധ്യക്ഷനായി അധികാരമേറ്റശേഷം നടന്ന ആദ്യ യോഗമായിരുന്നു നവംബര്‍ പത്ത് ബുധനാഴ്ച നടന്നത്. ഉമയും പ്രമോദ് മഹാജനും മുക്താര്‍ അബ്ബാസ് നഖ്വിയും നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിയ്ക്ക് ദോഷമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്വാനി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ഉമ എഴുന്നേറ്റു. കയര്‍ത്ത് സംസാരിച്ച ഉമയെ അനുനയപ്പെടുത്താന്‍ അദ്വാനി ശ്രമിച്ചെങ്കിലും അവര്‍ അതിന് വഴങ്ങിയില്ല. പിന്നീട് പ്രതിഷേധം പ്രകടിപ്പിച്ച് ഉമ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.
ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ ഉമയുടെ പെരുമാറ്റം ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ പലരും ഉമയെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു സസ്പന്‍ഷന്‍ തീരുമാനം.












Click it and Unblock the Notifications