ഇന്‍ഫാം നേതാക്കള്‍ക്കെതിരെ ആന്റണി
തിരുവനന്തപുരം: കൃഷിമന്ത്രി ഗൗരിയമ്മയുടെ ഓഫീസില്‍ സമരം നടത്തിയ ഇന്‍ഫാം വൈദികരെ മുഖ്യമന്ത്രി വിമര്‍ശിച്ചു. നവമ്പര്‍ 10 ഞായറാഴ്ച മൗണ്ട് അബുവില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
വൈദികര്‍ നടത്തിയ നിയമലംഘനത്തെ ന്യായീകരിക്കാന്‍ കഴിയില്ല. പ്രമാണിമാര്‍ക്കും വിഐപികള്‍ക്കും നിയമം ബാധകമല്ലെന്ന ധാരണ ശരിയല്ലെന്നും ആന്റണി പറഞ്ഞു.
ആദിവാസികള്‍ക്ക് വനഭൂമി നല്കുന്നതിന് തടസ്സമായി നില്ക്കുന്ന കേന്ദ്രവനനിയമവ്യവസ്ഥകള്‍ മാറ്റണമെന്ന് മൗണ്ട് അബുവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഒന്നടങ്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഈ സര്‍ക്കാര്‍ ഒരു ആദിവാസിക്ക് ഒരേക്കര്‍ ഭൂമി വീതം നല്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications