കേരള സംഘം ബില്‍ഗേറ്റ്സിനെ കാണും
തിരുവനന്തപുരം: വ്യവസായ-വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സുമായി ചര്‍ച്ച നടത്തും.
നവംബര്‍ 12 ചൊവാഴ്ച ദില്ലിയിലാണ് കൂടിക്കാഴ്ച. ബില്‍ ഗേറ്റ്സുമായി നേരിട്ട് ചര്‍ച്ച നടത്തുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശും കര്‍ണാടകവും മാത്രമാണ്.
ഐ ടി സെക്രട്ടറി അരുണാ സുന്ദര്‍രാജ്, ഐ ടി മിഷന്‍ ഡയറക്ടര്‍ എം. ശിവശങ്കര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ പി. വി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ളസംഘത്തിലുണ്ടാവും.
കേരളത്തിലെ വിവര സാങ്കേതികവിദ്യാ രംഗത്തെ കുറിച്ചുള്ള ഒരു രൂപരേഖ സംഘം ബില്‍ ഗേറ്റ്സിന് നല്‍കും.












Click it and Unblock the Notifications