Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.പി.എമ്മില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസന്വേഷണത്തില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്തുണ്ടായ ശ്രമം സി.പി.എം സംസ്ഥാനകമ്മറ്റി മീറ്റിങ്ങില്‍ രൂക്ഷവിമര്‍ശനത്തിടയാക്കി.

കോളിളക്കമുണ്ടാക്കിയ ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായ അലംഭാവം പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അപമാനമുണ്ടാക്കിയെന്നും യോഗം കുറ്റപ്പെടുത്തി.

അന്ന് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിലെ ചിലര്‍ ശ്രമിച്ചെന്ന വാദത്തിന് തെളിവുകളുമായാണ് ചില സി.പി.എം അംഗങ്ങള്‍ മീറ്റിങ്ങിനെത്തിയത്.അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പേരെടുത്തു പറഞ്ഞും വിമര്‍ശനമുണ്ടായി.

കേസ് ഒതുക്കുന്നതിന് അന്ന് നടത്തിയ ശ്രമത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.മീനാക്ഷിതമ്പാനെപ്പറ്റി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അനാവശ്യമായെന്നും ചില വനിതാഅംഗങ്ങള്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഈ പ്രശ്നത്തെക്കുറിച്ച് പരസ്യമായ ഒരു വാദപ്രതിവാദമുണ്ടാകുന്നത് മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തെ ദുര്‍ബലമാക്കും എന്ന ഒരു ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്ന് സംഭവം കുത്തിപ്പൊക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+