സി.പി.എം പ്രക്ഷോഭമാരംഭിക്കുന്നു
തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായിട്ടും മന്ത്രിസ്ഥാനത്തു തുടരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കാന്‍ ഇന്നു ചേര്‍ന്ന ഇടതുപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു.
രാവിലെ 11ന് എ.കെ.ജി സെന്ററിലാരംഭിച്ച യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ,സി.പി.എം സെക്രട്ടറി പിണറായി വിജയന്‍, മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി, സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഢന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രക്ഷോഭത്തിനിറങ്ങുന്ന യുവജനസംഘടനകള്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.അതേസമയം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ചയെപ്പറ്റി അന്വേഷിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.












Click it and Unblock the Notifications