മാസപ്പടി കേസ്: ഷാനവാസിനെ ഒഴിവാക്കി
കൊച്ചി: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എം. ഐ. ഷാനവാസിനെ മദ്യദുരന്ത കേസുകളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മീഷന്‍ ഒഴിവാക്കി.
മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനവാസിനെ കമ്മീഷന്‍ കേസില്‍ നിന്ന് ഒഴിവാക്കിയത്.
മണിച്ചന്‍ മാസപ്പടി കൊടുത്തവരുടെ ലിസ്റെന്ന് കരുതുന്ന ഷീറ്റുകളില്‍ എഴുതിയിരിക്കുന്ന ഐ. എം. ഷാനവാസ് എന്ന പേര് തന്റേതല്ല. മണിച്ചന് സഹായം ചെയ്തുകൊടുക്കാവുന്ന എന്തെങ്കിലും പദവി സംഭവം നടക്കുന്ന കാലത്ത് താന്‍ വഹിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്തു പോലും മണിച്ചനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല.- ഷാനവാസ് കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന എട്ട് രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഷാനവാസ്.
അതേ സമയം മാസപ്പടി രേഖയെ കുറിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് അധികൃതരെ കമ്മിഷന്‍ ശക്തിയായി വിമര്‍ശിച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തൊടുന്യായങ്ങള്‍ പറയുന്ന വിജിലന്‍സ് കമ്മിഷനുമായി നിസ്സഹകരിക്കുകയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.












Click it and Unblock the Notifications