കേരളത്തിന്റെ ക്രമസമാധാനം ചര്‍ച്ചചെയ്തു
മൗണ്ട് അബു: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ക്രമസമാധാനപ്രശ്നം ചര്‍ച്ചാവിഷയമായി. നവമ്പര്‍ ഒമ്പത് ശനിയാഴ്ച സമാപിച്ച സമ്മേളനത്തില്‍ മുന്‍ ഐബി ഡയറക്ടറും കോണ്‍ഗ്രസ് സഹയാത്രികനുമായ എം.കെ. നാരായണനാണ് കേരളത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്ലിം തീവ്രവാദ സംഘടനയായ എന്‍ഡിഎഫ്, നക്സലൈറ്റ് ഗ്രൂപ്പായ പോരാട്ടം, അയ്യങ്കാളിപ്പട എന്നീ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. പുറത്തുനിന്നും ഈ സംഘടനകള്‍ക്ക് കാര്യമായ സഹായം ലഭിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നക്സലൈറ്റ് ഗ്രൂപ്പുകള്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിനെപ്പോലുള്ള സംഘങ്ങളുമായി കൂട്ടുചേരാന്‍ ശ്രമിക്കുമ്പോള്‍, എന്‍ഡിഎഫിനെപ്പോലുള്ള മുസ്ലിം സംഘടനകള്‍ മനുഷ്യാവകാശത്തിന്റെ പേരിലാണ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി ആന്റണി മറുപടി നല്കി. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നിലപാടെടുക്കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications