മദനിയുടെ ജാമ്യാപേക്ഷ 19ന് പരിഗണിക്കും
മദ്രാസ് : മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഈ മാസം 19ന് പരിഗണിക്കും.
ഹൃദ്രോഗബാധിതനായ തനിക്ക് വിദഗ്ധ ചികിത്സക്കായി കേരളത്തിലേക്കു പോകാനനുവദിക്കണമെന്നു കാണിച്ച് മദനി നവംബര്‍ ഒമ്പത് ചൊവ്വാഴ്യയാണ് ജാമ്യാപേക്ഷ നല്‍കിയത്.
1988ല്‍ കോയമ്പത്തൂരില്‍ നടന്ന ബോംബുസ്ഫോടനക്കുറ്റമാരോപിക്കപ്പട്ട് തടവിലായ മദനിക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.
മുന്‍പ് മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മദനിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മദനിയുടെ മോചനം സംബന്ധിച്ച് അനുകൂല നിലപാടെടുക്കാന്‍ ജയലളിത തയ്യാറായിരുന്നില്ല.












Click it and Unblock the Notifications