Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശദീകരണം നല്‍കില്ലെന്ന് പിള്ള

കോട്ടയം: വിവാദ പ്രസംഗത്തെപ്പറ്റി വിശദീകരണം നല്‍കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കേസ് ഇപ്പോള്‍ കോടതിയിലുണ്ട്. വിശദീകരണം നല്‍കുന്നത് കോടതിയലക്ഷ്യമാവും. പി.ഡി.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നി ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫില്‍ ഏതു കാര്യത്തിനും കുറച്ചുകൂടി ഏകോപനം ആവശ്യമാണ്. ചെറിയ കക്ഷി, വലിയ കക്ഷി വ്യത്യാസം പാടില്ലെന്നും ഇനിയുള്ള യു.ഡി.എഫ് യോഗങ്ങളില്‍ കേരള കോണ്‍ഗ്രസ് (ബി) സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദനിയെ സഹായിയ്ക്കുക ഐക്യമുന്നണി തീരുമാനമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മദനിയെ അനുകൂലിച്ചിട്ട് ഇപ്പോള്‍ മദനിയെക്കുറിച്ച് മിണ്ടരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

എന്നാല്‍ വിവാദപ്രസംഗം സംബന്ധിച്ച് ബാലകൃഷ്ണപിള്ള അടുത്ത യു.ഡി.എഫ് യോഗത്തില്‍ വിശദീകരണം തന്നേ മതിയാകുവെന്നു കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. യു.ഡി.എഫ് ലെയ്സണ്‍ കമ്മറ്റി പൊതുവേദിയല്ലെന്നും അതിനാല്‍ അവിടെപ്പറയുന്ന കാര്യങ്ങള്‍ പരസ്യമാക്കില്ല. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യ പ്രശ്നമില്ല. മുരളീധരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+