സ്വകാര്യ ട്യൂഷന്‍: അധ്യാപകര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്വകാര്യ ട്യൂഷനെടുത്ത നാല് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഹൈസ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ. നളിനിദേവി, അധ്യാപകരായ റഷീദാമ്മാള്‍, പി. രാജശേഖരന്‍ നായര്‍, കെ. സുകുമാരന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ ഉത്തരവായിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അന്വേഷണം നടത്തിയിരുന്നു.
അധ്യാപകനായ രാജശേഖരന്‍ നായരെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റാനാണ് ഉത്തരവ്. മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിലുണ്ട്.












Click it and Unblock the Notifications