വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കും
ബാംഗ്ലൂര്‍: സ്വകാര്യ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരിയില്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്രമാനവവിഭവവകുപ്പുമന്ത്രി അര്‍ജുന്‍ സിങ്ങ് അറിയിച്ചു.പ്രവേശനം പൊതുനിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഓരോ സംസ്ഥാനങ്ങളും തനിയെ കൈകാര്യം ചെയ്യുന്ന കാര്യമാണെന്നും കേന്ദ്രത്തിന് ഒരു പരിധി കഴിഞ്ഞ് അതിലിടപെടാനും സാധിക്കില്ലെന്നു പറഞ്ഞ മന്ത്രി ജനുവരില്‍ ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പൊതുനിയമമുണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊളളുമെന്നും അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇതു നിലവില്‍ വരുമെന്നും അറിയിച്ചു.












Click it and Unblock the Notifications