Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പയില്‍ ടെലി റഫറല്‍ സെന്റര്‍

പത്തനംതിട്ട: അയ്യപ്പഭക്തന്മാര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ പമ്പയില്‍ ടെലി റഫറല്‍ സെന്റര്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. 10 ദിവസത്തിനകം സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

സുഖദര്‍ശനം: സുരക്ഷിത തീര്‍ഥാടനം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാംഗ്ലൂര്‍ ഐ എസ് ആര്‍ ഒയുടെ സഹകരണത്തോടെയാണ് സെന്റര്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടെലി റഫറല്‍ സെന്റര്‍ തുടങ്ങുന്നത്. സെന്ററിന്റെ പ്രവര്‍ത്തനത്തിനായി 40 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുമായും മറ്റ് പ്രധാന ആശുപത്രികളുമായും ബന്ധപ്പെട്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഇക്കുറി തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+