പിടിച്ചെടുത്ത വനഭൂമി ഒഴിപ്പിക്കും: മന്ത്രി
കണ്ണൂര്‍: ഇരിട്ടി ചതിരൂര്‍ നീലായി മലയില്‍ ആദിവാസികള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ വനഭൂമി ഒഴിപ്പിക്കുമെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു.
ചതിരൂര്‍ മലയില്‍ ഭൂമി കൈയേറിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് നവംബര്‍ 10 ഞായറാഴ്ച മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ഭൂമി നല്‍കി കൊണ്ടിരിക്കെ ഇതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
അതേ സമയം ചതിരൂര്‍ നീലായിമലയില്‍ പിടിച്ചെടുത്ത ഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications