Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ലഘുലേഖയ്ക്ക് മറുപടി നല്‍കും

മലപ്പുറം: സി പി എം ഈയിടെ പ്രസിദ്ധീകരിച്ച ശ്രീനാരായണ പാരമ്പര്യവും കമ്മ്യൂണിസ്റുകാരും എന്ന ലഘുലേഖ ശ്രീനാരായണഗുരുവിനെയോ എസ് എന്‍ ഡി പിയെയോ കുറിച്ച് അറിയാത്തവരാണ് എഴുതിയിട്ടുള്ളതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ലഘുലേഖയ്ക്ക് ഉചിതമായ മറുപടി എസ് എന്‍ ഡി പി നല്‍കുമെന്ന് കാടമ്പുഴയില്‍ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് വെള്ളാപ്പള്ളി പറഞ്ഞു.

സി പി എം ലഘുലേഖയിലെ വാദങ്ങളെ ഖണ്ഡിക്കുന്ന ഒരു ലഘുലേഖ എസ് എന്‍ ഡി പി പ്രസിദ്ധീകരിക്കും. ഇത് സംസ്ഥാനത്താകെ വിതരണം ചെയ്യും.

ഒക്ടോബര്‍ 11ന് എസ് എന്‍ ഡി പി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തിയ ശേഷം എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ക്കെതിരായ സി പി എം അക്രമത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. എസ് എന്‍ ഡി പിയുടെ സമരത്തിന്റെ ശക്തി കണ്ട് സി പി എം പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിനേക്കാള്‍ ഭേദമാണ് ആന്റണി സര്‍ക്കാരിന്റെ ഭരണം. ഇപ്പോഴത്തെ പൊലീസ് നയം മൂലം തങ്ങളുടെ പരാതികള്‍ അവതരിപ്പിക്കാന്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റേഷനുകളില്‍ പോവാന്‍ കഴിയുന്നെങ്കിലുമുണ്ട്. മഞ്ചേരിയ്ക്കടുത്തുള്ള പാന്തല്ലൂര്‍ ക്ഷേത്രത്തില്‍ ഈയിടെ വി. എസ്. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തിയത് കമ്യൂണിസ്റ് നേതാക്കള്‍ മാനസിക പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നാണ് കാണിക്കുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+