Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍സിംഗിനെ അറസ്റ് ചെയ്തു

ലഖ്നോ: മായാവതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിംഗിനെ അറസ്റ് ചെയ്തു. നവമ്പര്‍ 11 തിങ്കളാഴ്ചയാണ് അമര്‍സിംഗിന്റെ നേതൃത്വത്തില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

അമര്‍സിംഗിനോടൊപ്പം സമാജ്വാദി പാര്‍ട്ടിയുടെ ഏതാനും എംഎല്‍എമാരെയും അറസ്റ് ചെയ്തിട്ടുണ്ട്. അറസ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തി.

തിങ്കളാഴ്ചത്തെ പ്രകടനം തടയുന്നതിന്റെ ഭാഗമായി നൂറുകണക്കിന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റുചെയ്തിരുന്നു. സ്വതന്ത്രഎംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ബിജെപി പിന്തുണയോടെയുള്ള മായാവതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് ഗവര്‍ണറും അട്ടിമറിയ്ക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്യാദവ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+