ഇന്ത്യയ്ക്ക് 480 കോടി സഹായം: ബില്‍ ഗേറ്റ്സ്
ദില്ലി: എയ്ഡ്സ് നിവാരണത്തിനായി ഇന്ത്യയില്‍ 480 കോടി ചെലവഴിക്കുമെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ്. നാല് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ ബില്‍ ഗേറ്റ് നവമ്പര്‍ 11 തിങ്കളാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബില്‍ ഗേറ്റ്സ് രൂപം നല്കിയ ദി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനായിരിക്കും ഈപണം നല്കുക. ഇന്ത്യയിലെ എയ്ഡ്സ് വ്യാപനം തടയുന്നതിനും എയ്ഡ്സ് നിവാരണസംരംഭങ്ങള്‍ക്ക് കരുത്തുപകരാനും ആയിരിക്കും ഈ തുക ചെലവഴിക്കുക.
എയ്ഡ്സിനെക്കുറിച്ച് നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഈ സംരംഭം സഹായിക്കും. ദേശീയ തലത്തിലുള്ള പ്രചാരണവും വാര്‍ത്താവിനിമയവും വഴി എച്ച്ഐവി-എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാക്കാനും കഴിയും. - ബില്‍ ഗേറ്റ്സ് പറഞ്ഞു.












Click it and Unblock the Notifications