ചെന്നൈ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടു
ചെന്നൈ: നഗരത്തിന്റെ 230 കിലോ മീറ്റര്‍ വടക്ക് കിഴക്കായുള്ള ചുഴലിക്കാറ്റ് പടിഞ്ഞാറ് തെക്ക് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യത തെളിഞ്ഞതോടെ ചെന്നൈ ചുഴലിക്കാറ്റ് ഭീഷണിയില്‍ നിന്ന് ഏതാണ്ട് രക്ഷപ്പെട്ടു.
നവംബര്‍ 12 ചൊവാഴ്ച രാവിലെയോടെ ചെന്നൈയ്ക്കും മച്ചിലിപട്ടണത്തിനും ഇടയിലൂടെ വടക്കന്‍ തമിഴ്നാട് തീരത്തേക്കും ആന്ധ്രാപ്രദേശിന്റെ തെക്ക് ഭാഗത്തേക്കും ചുഴലിക്കാറ്റ് കടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ പെയ്യുകയായിരുന്ന ചെന്നൈ നഗരത്തില്‍ കാലാവസ്ഥ സാധാരണ നിലയിലായിട്ടുണ്ട്. ആകാശം തെളിഞ്ഞു. അതേ സമയം തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചുഴലിക്കാറ്റ് തീരപ്രദേശത്തിലൂടെ കടന്നുപോവുന്നതു വരെ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ചുഴലിക്കാറ്റുണ്ടാവുമെന്ന് ഞായറാഴ്ച വൈകുന്നേരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഇതുവരെ പേമാരിയെ തുടര്‍ന്ന് 27 പേര്‍ മരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല പ്രദേശങ്ങളിലും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രുെ ലക്ഷത്തോളം പേര്‍ വീടില്ലാത്തവരായി. 15,000 കുടിലുകള്‍ തകര്‍ന്നു. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളില്‍ കോര്‍പ്പറേഷന്‍ ഭക്ഷണ പൊതികള്‍ എത്തിക്കുന്നുണ്ട്.












Click it and Unblock the Notifications