ഗുജറാത്തില്‍ കലാപം; രണ്ട് മരണം
വഡോദര: ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയകലാപം. നവമ്പര്‍ 11 തിങ്കളാഴ്ച നടന്ന കലാപത്തില്‍ ഖേഡ ജില്ലയിലെ മഹുധനഗരത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 12ന് നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിംഗ്ദോ എത്തിയതിനിടയ്ക്കാണ് അക്രമം. ഞായറാഴ്ച നടന്ന ഒരു ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ വര്‍ഗ്ഗീയ അക്രമത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ അക്രമം നടന്ന മഹുധയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള തീര്‍ത്ഥാടന നഗരമായ ദാകോറില്‍ നിന്ന് തിങ്കളാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി തന്റെ ഗൗരവയാത്ര പുനരാരംഭിച്ചു.
തിങ്കളാഴ്ച രാവിലെ 10മണിയോടെ അക്രമാസക്തരായ ജനക്കൂട്ടം പലയിടങ്ങളിലും അതിക്രമിച്ച് കയറിച്ചെന്ന് തീവയ്പ് നടത്തിയതായി ഖേഡ പൊലീസ് അധികൃതര്‍ അറിയിച്ചു. കത്തിക്കുത്ത്, കല്ലേറ് തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാര്‍ത്തിക് പട്ടേല്‍(26), ഭാവിന്‍ പട്ടേല്‍(24) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. അക്രമത്തിലെ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ കണക്കാക്കിവരികയാണ്.












Click it and Unblock the Notifications