ഝായുടെ ജെ.പി ചിത്രം സംപ്രേഷണത്തിന്
ന്യൂദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ ജയപ്രകാശ് നാരായണനെക്കുറിച്ച് പ്രകാശ് ഝാ സംവിധാനം ചെയ്ത ചിത്രം ദൂരദര്‍ശന്‍ ദേശീയ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.
അവിഭാജ്യ ഇന്ത്യയുടെ ഭൂപടത്തിലും സഞ്ജയ്ഗാന്ധിയെപ്പറ്റിയുള്ള പരാമര്‍ശത്തിനും ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഡിസംബര്‍ നാലിന് സംപ്രേഷണം ചെയ്യുന്നത്.
ചിത്രം സംവിധാനം ചെയ്ത ഝായുടെ സമ്മതത്തോടെയാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതെന്നും അടിസ്ഥാനരൂപത്തിന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ദേശീയ വികാരത്തെ മുറിപ്പെടുത്താത്ത രീതിയിലായിരിക്കും സംപ്രേഷണമെന്നും ദൂരദര്‍ശന്‍ ഡയറക്ടര്‍ നവീന്‍ കുമാര്‍ പറഞ്ഞു.
സംപ്രേഷണത്തെ ചൊല്ലി ഝായും ദൂരദര്‍ശനുമായി തര്‍ക്കമുണ്ടായ വാര്‍ത്ത നവീന്‍കുമാര്‍ നിഷേധിച്ചു. സാംസ്കാരികമന്ത്രാലയത്തിനു വേണ്ടി ഝാ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം ഒന്നേമുക്കാല്‍ മണിക്കൂറാണ്.












Click it and Unblock the Notifications