Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം തമിഴ്നാടിന്റെ ഭൂമി കയ്യേറുന്നു

ചെന്നൈ: കേരളം തമിഴ്നാടിന്റെ ഭൂമി കൈയേറുന്നെന്ന ആരോപണവുമായി പി എം കെ നേതാവ് ഡോ. രാം ദാസ് രംഗത്തെത്തി. അയല്‍ സംസ്ഥാനമായ കര്‍ണാടകയ്ക്ക് എതിരെ കാവേരി വെള്ളം കാരണം വഴക്ക് നടത്തുന്നതില്‍ മുമ്പനാണ് രാംദാസ്. അതിനിടയിലാണ് കേരളത്തിനെതിരെ പുതിയ ആരോപണവുമായി രാംദാസ് രംഗത്ത് എത്തിയിരിയ്ക്കുന്നത്.

സംസ്ഥാനങ്ങളെ വേര്‍തിരിക്കുമ്പോള്‍ തമിഴ്നാടിനും കേരളത്തിനുമിടയിലുള്ള അതിര്‍ത്തി കൃത്യമായി അടയാളപ്പെടുത്തിയിരുന്നില്ല. ഇതാണ് കേരളം തമിഴ്നാടിന്റെ പ്രദേശം അതിക്രമിക്കാന്‍ കാരണമായത്. നവംബര്‍ 11 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ രാംദാസ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്നാടിന്റെ വനഭൂമിയില്‍ അനധികൃതമായി കടന്ന് മരം വെട്ടുന്നുണ്ട്. ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി എത്രയും പെട്ടെന്ന് കൃത്യമായി അടയാളപ്പെടുത്തിയാലേ ഇത് തടയാനാവൂ.

തമിഴ്നാടിനെ വിഭജിക്കണമെന്ന ആവശ്യം രാംദാസ് ആവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ പെട്ടെന്നുള്ള വികസനത്തിന് വിഭജനം ആവശ്യമാണ്. താന്‍ വണ്ണിയര്‍ എന്ന പിന്നോക്ക ജാതിയില്‍ പെട്ടയാളായതുകൊണ്ടാണ് തന്റെ ആവശ്യത്തെ എതിര്‍ക്കുന്നത്.

തമിഴ്നാട് വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. ചെറിയ സംസ്ഥാനങ്ങള്‍ വേണമെന്ന് വാദിക്കുന്ന കേന്ദ്രമന്ത്രി അജിത്സിംഗിനെ സെമിനാറുകളില്‍ പങ്കെടുപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+