Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതാപിതാക്കള്‍ക്ക് ഉടന്‍ ജീവനാംശം

ദില്ലി: മക്കളില്‍ നിന്ന് ജീവനാംശം നേടിത്തരണണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് അപേക്ഷിച്ചാല്‍ 60 ദിവസത്തിനകം മാതാപിതാക്കള്‍ക്ക് ഇടക്കാലാശ്വാസം ലഭ്യമാക്കാന്‍ വ്യവസ്ഥ. ഇതിനായി ക്രിമനല്‍ നടപടി ചട്ടങ്ങളിള്‍ ഇടക്കാല ഭേദഗതികള്‍ വരുത്തി. 125, 127,128 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്തത്.

125ാം വകുപ്പ് പ്രകാരം മക്കള്‍ ഉദാസീനത കാണിച്ചാല്‍ ജീവനാംശത്തിന് അവകാശപ്പെട്ടുകൊണ്ട് കേസ് കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെങ്കിലും വിധിപറയാന്‍ സമയപരിധി വച്ചിരുന്നില്ല. ഇതിന് പകരം ഇത്തരം കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ മജിസ്ട്രേറ്റ് ഇടക്കാലവിധി പറഞ്ഞിരിക്കണം എന്ന ഭേദഗതിയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

ഈ ഭേദഗതികള്‍ ഉടന്‍ നടപ്പില്‍ വരുത്തുന്നതിന് നടപടികളെടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും കേന്ദ്രനിയമമന്ത്രാലയം ഉത്തരവ് നല്കി. രാജ്യത്ത് ആരോരുമില്ലാതെ പുറന്തള്ളപ്പെടുന്ന വൃദ്ധമാതാപിതാക്കളുടെ എണ്ണം കൂടിവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

അണുകുടുംബങ്ങള്‍ വര്‍ധിക്കുകയും നഗരവല്ക്കരണത്തിന് വേഗം കൂടിയതുമാണ് വൃദ്ധമാതാപിതാക്കള്‍ അനാഥരായി പുറന്തള്ളപ്പെടുന്നതിന് കാരണമായത്. മക്കളുടെ ആസ്തി കണക്കാക്കിയാണ് മാതാപിതാക്കള്‍ക്കുള്ള ജീവനാംശം മജിസ്ട്രേറ്റ് തീരുമാനിക്കുക. മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍ക്ക് ഈ ഇടക്കാലഭേദഗതി ഉപകരിക്കും. ഇനി ജീവനാംശം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ നോട്ടീസ് നല്കിയാല്‍ 60 ദിവസത്തിനകം ഇടക്കാലാശ്വാസം എത്രയെന്ന് മജിസ്ട്രേറ്റ് പ്രഖ്യാപിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+