പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് ശേഷം നവംബര്‍ 11 തിങ്കളാഴ്ച ആറാട്ട് നടക്കും.
വൈകീട്ട് ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി വിഗ്രഹം ശംഖുംമുഖം കടപ്പുറത്തേയ്ക്കം കൊണ്ട് പോകും. അവിടെയാണ് ആറാട്ട്. പത്ത് ദിവസത്തെ അല്പശി ഉത്സവത്തിന്റെ സമാപനമാണ് ഈ ആറാട്ട്. ആറാട്ട് ഘോഷയാത്രയില്‍ ശ്രീ പത്മനാഭന്റെയും നരസിംഹ മൂര്‍ത്തിയുടേയും തിരുവമ്പാടി കൃഷ്ണന്റേയും വിഗ്രഹങ്ങല്‍ക്ക് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പച്ചക്കല്‍ മാല അണിഞ്ഞ് ഉടവാളുമായി അകമ്പടി സേവിയ്ക്കും.
ഗരുഡവാഹനത്തിലാണ് വിഗ്രഹങ്ങല്‍ അറാട്ടിനായി എഴുന്നള്ളിയ്ക്കുക. ആനയും അമ്പാരിയും കുതിര പൊലീസും ഉയന്ന പൊലീസ് ഉദ്വോഗസ്ഥരും ഘോഷയാത്രയില്‍ ശ്രീപത്മനാഭനെ അകമ്പടി സേവിയ്ക്കും.
വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരു ഭാഗത്ത് കൂടി ഘോഷയാത്രയ്ക്ക് പോകേണ്ടതുകൊണ്ട് ചില വിമാനങ്ങളുടെ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയാണ്. ഘോഷയാത്രകാണാനായാണിത്.












Click it and Unblock the Notifications