മുഖ്യമന്ത്രിക്കെതിരെ ഇന്‍ഫാം
കൊച്ചി: ഇന്‍ഫാം പ്രവര്‍ത്തകരുടെ സമരത്തെ വൈദികരുടെ നിയമലംഘനമായി കണ്ട മുഖ്യമന്ത്രി പ്രശ്നത്തെ വര്‍ഗ്ഗീയവല്ക്കരിക്കുകയാണെന്ന് ഇന്‍ഫാം നേതാക്കള്‍. നവമ്പര്‍ 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇന്‍ഫാം ദേശീയഅധ്യക്ഷന്‍ ഫാ. മാത്യു വടക്കേമുറി ഇക്കാര്യം പറഞ്ഞത്.
ഞങ്ങളെ പ്രമാണിമാരായി കാണുന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല. പള്ളിയെയും വൈദികരെയും പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുവഴി മുഖ്യമന്ത്രി ഇന്‍ഫാം സമരത്തെ വര്‍ഗ്ഗീയവല്ക്കരിക്കുകയായിരുന്നു. - അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ പ്രതിനിധികളായാണ് ഞങ്ങള്‍ കൃഷിമന്ത്രിയുടെ ചേംബറിലേക്ക് പോയത്. പ്രതിഷേധിക്കാനോ മുദ്രാവാക്യം മുഴക്കാനോ അല്ല, പകരം ചര്‍ച്ചയ്ക്ക്വേണ്ടി മാത്രമാണ് ഞങ്ങള്‍ അവിടെ പോയത്. ഞങ്ങള്‍ വൈദികര്‍ മാത്രമല്ല, ഇവിടുത്തെ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതാക്കളാണ്.- ഫാ. മാത്യു വടക്കേമുറി പറഞ്ഞു.
റബര്‍ സംഭരണത്തില്‍ മറ്റാരെങ്കിലും ഇടപെടുന്നത് തടയാനാണ് കൃഷിമന്ത്രി ശ്രമിച്ചത്. റബര്‍ കയറ്റുമതിയ്ക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. ഇവിടുത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ആന്റണി സര്‍ക്കാര്‍ സമ്പൂര്‍ണ്ണപരാജയമാണെന്നും ഫാ. മാത്യു വടക്കേമുറി പറഞ്ഞു.












Click it and Unblock the Notifications