850 പേര്‍ കണ്ടക്ടര്‍ ജോലി സ്വീകരിച്ചില്ല
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ തസ്കിയിലേക്ക് പി എസ് എസി നിയമന ഉത്തരവ് ലഭിച്ച എണ്ണൂറ്റിയമ്പതോളം പേര്‍ ജോലി സ്വീകരിച്ചില്ല. ഇതാദ്യമായാണ് പി എസ് സി ലിസ്റിലുള്ള ഇത്രയും പേര്‍ ജോലിയില്‍ ചേരാതിരിക്കുന്നത്.
ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനമെന്നതിനാലാണ് ഇത്രയും പേര്‍ ജോലി വേണ്ടെന്നുവെച്ചത്. 2178 പേര്‍ക്കാണ് പി എസ് സി വഴി മെമ്മോ അയച്ചത്. ഇവരില്‍ മൂന്നിലൊന്നും ജോലിക്കെത്തിയില്ല.
എണ്ണൂറ്റിയമ്പതോളം ഒഴിവുകളിലേക്ക് റാങ്ക് ലിസ്റില്‍ ശേഷിക്കുന്നവര്‍ക്ക് നിയമന ഉത്തരവ് അയക്കും. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്കായി ഇത്രയും വലിയ റാങ്ക് ലിസ്റ് തയ്യാറാക്കുന്നത് ആദ്യമായാണ്.
ദിവസക്കൂലി മാത്രമുള്ള ജോലിയ്ക്ക് സുരക്ഷയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാലാണ് ഇത്രയും പേര്‍ ജോലിയില്‍ ചേരാന്‍ തയ്യാറാവാഞ്ഞത്. കെ എസ് ആര്‍ ടി സിയില്‍ എം പാനല്‍ വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട കണ്ടക്ടര്‍മാര്‍ക്കും ജോലിസ്ഥിരത ഇല്ല.












Click it and Unblock the Notifications