Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതില്‍ പരിക്കേറ്റ രണ്ട് ലീഗ് പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജാനൂര്‍ കടപ്പുറം 15ാം വാര്‍ഡ് കമ്മിറ്റി ട്രഷറര്‍ സി.എം. കുഞ്ഞാമദ്(40), മുന്‍ ജോയിന്റ് സെക്രട്ടറി കെ.പി. ലത്തീഫ്(27) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നവമ്പര്‍ 10 ഞായറാഴ്ച രാത്രിയാണ് സംഘട്ടനം നടന്നത്.

കുഞ്ഞാമദിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സ്റേഷനില്‍ ചര്‍ച്ച വച്ചിരുന്നു. എന്നാല്‍ എതിര്‍സംഘം ചര്‍ച്ചയ്ക്കെത്തിയില്ല. എതിര്‍കക്ഷിയില്‍ പെട്ടവര്‍ പീന്നീട് രാത്രിയില്‍ കുഞ്ഞാമദിന്റെ കടയില്‍ കയറി ആക്രമിക്കുകയായിരുന്നു.

അജാനൂര്‍ കടപ്പുറത്തെ ഒരു നേതാവിനെ ലീഗ് ശാഖാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് സംഘട്ടനങ്ങള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+