കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുസ്ലീംലീഗ് നേതൃയോഗം തുടങ്ങി
കോഴിക്കോട്: മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗം ലീഗ് ഹൗസില്‍ തുടങ്ങി. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ലീഗിന്റെ അടിയന്തിരയോഗം ചേര്‍ന്നത്.
മന്ത്രി കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. എന്നാല്‍ മുസ്ലീംലീഗിന്റെ പ്രമുഖരായ 12ഓളം നേതാക്കന്മാര് യോഗത്തില്‍ സംബന്ധിക്കുന്നില്ല.
കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം യോഗത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് വ്യക്തമല്ല. പാണക്കാട് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നിടത്തോളം ലീഗ് കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കാനാണ് സാധ്യത.
Story first published: Monday, November 11, 2002, 5:30 [IST]