യുഡിഎഫ് യോഗത്തില്‍ വിശദീകരണം നല്‍കും
കൊല്ലം: അടുത്ത യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തെ കുറിച്ച് വിശദീകണം നല്‍കുമെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം കോടതിയുടെ പരിഗണനയിലായതു കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ അതേകുറിച്ച് ഒന്നും പറയുന്നില്ല എന്നാണ് താന്‍ പറഞ്ഞത്. അതിനര്‍ഥം യു ഡി എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കില്ല എന്നല്ല.
കോടതിയുടെ പരിഗണനലിരിക്കുന്ന വിഷയമായതിനാല്‍ പ്രസംഗത്തെ സംബന്ധിച്ച് പൊതുപ്രസ്താവന പാടില്ല എന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ യു ഡി എഫ് ലെയ്സണ്‍ കമ്മിറ്റി പൊതുവേദിയല്ലാത്തതുകൊണ്ട് യു ഡി എഫ് യോഗത്തില്‍ വിശദീകരണം നല്‍കുന്നതിന് പ്രശ്നമില്ല. യോഗത്തില്‍ ആരുടെ ചോദ്യത്തിനും വിശദീകരണം നല്‍കും.
യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും വിശദീരണം നല്‍കുമെന്നും താന്‍ കരുണാകരന് വാക്കുകൊടുത്താതായി പിള്ള പറഞ്ഞു.












Click it and Unblock the Notifications