പ്ലാസ്റിക് ബാഗിന് പകരം കടലാസ് ബാഗ്
കൊച്ചി: പ്ലാസ്റിക് ബാഗുകള്‍ നിരോധിച്ച് പകരം കടലാസ് ബാഗുകളുടെ ഉപയോഗം നടപ്പില്‍ കൊണ്ടുവരുന്ന ഒരു പദ്ധതിയ്ക്ക് കൊച്ചി കോര്‍പ്പറേഷന്‍ രൂപം നല്‍കി.
ആദ്യഘട്ടത്തില്‍ ജാപ്പനീസ് സാങ്കേതി വിദ്യ ഉപയോഗിച്ച് ഒന്നര ലക്ഷം കടലാസ് ബാഗുകള്‍ നിര്‍മിക്കാനാണ് കോര്‍പ്പറേഷന്റെ നീക്കമെന്ന് ഹെല്‍ത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എസ്. സിനുലാല്‍ അറിയിച്ചു.
കൊച്ചി റിഫൈനറീസ് ലിമിറ്റഡുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിവരികയാണ്. ഒന്നര രൂപയാണ് ഒരു ബാഗിന്റെ നിര്‍മാണ ചെലവ്. കൊച്ചി റിഫൈനറീസ് ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇത് ഒരു രൂപയില്‍ താഴെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാഗുകളുടെ പുറത്ത് കൊച്ചി റിഫൈനറീസ് ലിമിറ്റഡിന്റെ പരസ്യവും പ്ലാസ്റികിനെതിരായ പ്രചാരണവാചകങ്ങളുമുണ്ടാവും. കടലാസ് ബാഗ് നിര്‍മാണം സംബന്ധിച്ച് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായും ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications