കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റജീനയുടെ കത്ത് കോടതി തള്ളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസിലെ സാക്ഷി റജീന അറസ്ററിലായപ്പോള്‍ കോടതി മുന്‍പാകെ എഴുതി സമര്‍പ്പിച്ച കത്ത് ഫസ്റ് ക്ലാസ് മൂന്നാംമജിസ്ട്രേറ്റ് കോടതി തള്ളി.

ആറുവര്‍ഷം മുന്‍പ് കാമുകനായ പ്രസാദിന്റെ വീട്ടില്‍ കയറി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തപ്പോഴാണ് റജീന പ്രസ്താവന സമര്‍പ്പിച്ചത്. കോടതിയില്‍ പരിഗണനയിലുള്ള കേസുമായി കത്തിന് ബന്ധമില്ലെന്നു കാണിച്ചാണ് മജിസ്ട്രേറ്റ് പ്രിയാചന്ദ് കത്ത് തള്ളിയത്.

മന്ത്രി പി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസ്താവന തള്ളിപ്പറഞ്ഞുകൊണ്ട് കോടതിയില്‍ സത്യവാങ്മൂലം നടത്താന്‍ റജീന തീരുമാനിച്ചിരുന്നു. മറ്റ് ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റജീന ഇത്തരമൊരു തീരുമാനത്തിലെത്താവാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പക്ഷേ റജീനയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ നോട്ടറിമാര്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് റജീന കോടതിയില്‍ കത്ത് നല്‍കിയത്.

ഇതിനിടെ ജനാധിപത്യ വനിതാസംഘടനാപ്രവര്‍ത്തകയായ വി. എ. ബീന സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടാണ് റജീന മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ മുന്‍പു നടത്തിയ പ്രസ്താവനയില്‍ നിന്നും വ്യത്യസ്തമാവാനിടയുള്ള പ്രസ്താവനയെഴുതിയ കത്ത് നല്‍കിയതെന്നു കാണിച്ച് ഫസ്റ്ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞാലിക്കുട്ടിയുടെ ഒരു ബന്ധുവായ റൗഫാണ് സമ്മര്‍ദ്ദത്തിനു പിന്നിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X